ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയ്ക്ക് മറുപടിയുമായി ഹൈകോടതി നിയോഗിച്ച നിരീക്ഷക സമിതി . മന്ത്രിയ്ക്ക് എന്തും പറയാം . അതിലൊന്നും പ്രതികരിക്കാനില്ല . ശബരിമലയില്‍ യുവതികള്‍ എത്തുന്ന സംഭവം നിരീക്ഷക സമിതിയുടെ പരിധിയില്‍ വരുന്ന കാര്യമല്ല . ക്രമസമാധാന പ്രശ്നം തങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നത് മുന്‍പ് തന്നെ പറഞ്ഞതാണെന്നും ജസ്റ്റിസ് പി.ആര് രാമന് വ്യക്തമാക്കി.
ശബരിമലയിലെ ക്രമസമാധാന പ്രശ്നം തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് തങ്ങളോടു ആരും ഉപദേശം തേടിയിട്ടില്ലെന്നും . ശബരിമലയിലെ കാര്യങ്ങള്‍ സാധാരണ പോലെ റിപ്പോര്‍ട്ട് ചെയ്യുമെന്നും ജസ്റ്റിസ് പി.ആര് രാമന് വ്യക്തമാക്കി .
ഹൈകോടതി നിയോഗിച്ച നിരീക്ഷക സമിതിയെ കടകംപള്ളി സുരേന്ദ്രന് ഇന്ന് വിമര്‍ശിച്ചിരുന്നു . ശബരിമലയില്‍ എത്ര കക്കൂസുകള്‍ ഉണ്ടെന്ന അന്വേഷണത്തിനല്ല ഹൈകോടതി സമിതിയെ നിയോഗിചിരിക്കുന്നതെന്നും സ്ത്രീപ്രവേശനമടക്കം അവിടെ ഉയര്‍ന്നു വന്ന ക്രമസമാധാനപ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് അവരെ നിയോഗിചിരിക്കുന്നതെന്നും ആയിരുന്നു മന്ത്രിയുടെ ആരോപണം . ഇതിനുള്ള മറുപടിയുമായിട്ടാണ് നിരീക്ഷക സമിതി രംഗത്ത് വന്നിരിക്കുന്നത് .
Discussion about this post