മുത്തലാഖ് ബില്‍ ബഹിഷ്കരിക്കനായിരുന്നു ആദ്യ തീരുമാനമെന്ന് എം.എല്‍.എ . എം.കെ മുനീര്‍ . എതിര്‍ത്ത് വോട്ട് ചെയ്യാനുള്ള തീരുമാനം യുക്തിപൂര്‍വ്വം എടുത്തതാണ് . ബാക്കി കാര്യങ്ങള്‍ കുഞ്ഞാലികുട്ടി പറയുമെന്നും എം.കെ മുനീര്‍ .
ഇതേസമയം മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ സുഹൃത്തായ പ്രവാസിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടില്‍ തങ്ങിയതിനെതിരെ വിമര്‍ശനം ശക്തമായി ഉയരുകയാണ് . ഇ.ടി മുഹമ്മദ് ബഷീര്‍ വോട്ട് ചെയ്തപ്പോള്‍ കുഞ്ഞാലികുട്ടി എന്തുകൊണ്ടാണ് മാറി നിന്നതെന്ന് വ്യക്തമാക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാനസെക്രടറി അംഗം അബ്ദുള്‍ അസീസ് ആവശ്യപ്പെട്ടു .
ഐ.എന്‍.എല്ലിന്റെ ആരോപണങ്ങള്‍ക്കടക്കം മറുപടി കുഞ്ഞാലിക്കുട്ടി തന്നെ നല്‍കുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രടറി കെ.പി.എ മജീദ് പ്രതികരിച്ചു . വിവാദത്തോട് കുഞ്ഞാലിക്കുട്ടി തന്നെയാണ് പ്രതികരിക്കേണ്ടതെന്നും മജീദ് പറഞ്ഞു .
Discussion about this post