ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്ന ജനുവരി ഒന്നിന് ക്ഷേത്രങ്ങളില്‍ സമൂഹ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കാന്‍ ശബരിമല കര്‍മ്മ സമിതി. ജനുവരി ഒന്നിന് ശിവഗിരി തീര്‍ത്ഥാടന ദിനമാണ്. അന്ന് ശിവഗിരി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ വിവിധ ക്ഷേത്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ യജ്ഞങ്ങളില്‍ പങ്കെടുത്ത് ശ്രീനാരാ.ണ ഗുരുവിനും, മന്നത്ത പത്മനാഭനും ആദരാജ്ഞലി അര്‍പ്പിക്കാണ് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി രണ്ടിനാണ് മന്നം ജയന്തി.
വൈകിട്ട് നാല് മുതല്‍ വൈകിട്ട് ഏഴ് വരെയായിരിക്കും വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക വേദിയൊരുക്കി പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കുക. അയ്യപ്പസ്വാമിയുടെ ഫോട്ടോ വച്ച് വിളക്കു കൊളുത്തി സന്ധ്യക്ക് കര്‍പ്പൂരാരതിയും ഭജനയും സംഘടിപ്പിക്കും. പ്രമുഖരുള്‍പ്പടെയുള്ളവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
അയ്യപ്പ ജ്യോതി വലിയ വിജയമാക്കിയ ഭക്തസമൂഹത്തിന് ശബരിമല കര്‍മ്മസമിതി നന്ദി രേഖപ്പെടുത്തി. ശിവഗിരി തീര്‍ത്ഥാടന ദിനവും മന്നം ജയന്തിയും ഹിന്ദു ഏകീകരണത്തിനായും വിശ്വാസ സംരക്ഷണത്തിനായും വിനിയോഗിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു.
Discussion about this post