പുതുവര്‍ഷദിനത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 70.57 രൂപയായി കുറഞ്ഞു. ഡീസലിന്റെ വില 66.13 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 71.82 രൂപയും ഡീസലിന്റെ വില 67.41 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 70.88 രൂപയും ഡീസലിന് 66.44 രൂപയുമാണ് വില.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന്റെ വില 68.65 രൂപയാണ്. ഡീസലിന്റെ വില 62.66 രൂപയാണ്. വാണിജ്യതലസ്ഥാനമായ മുംബൈയില്‍ പെട്രോളിന്റെ വില 74.30 രൂപയും ഡീസലിന്റെ വില 65.56 രൂപയുമാണ്.
ഡിസംബര്‍ 31ന് 2018ലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്ധന വില ക്ലോസ് ചെയ്തത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇന്ധന വില താഴാന്‍ കാരണം.
Discussion about this post