കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന കേസില്‍ സര്‍ക്കാരിന്റെ കള്ളക്കളി വെളിച്ചത്താകുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത് 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇതുവരെ നിയമിച്ചിട്ടില്ല. ഇത് മൂലം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയാണ്.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ചിലരുെ സ്വാധീനം മൂലമാണെന്ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ ആരോപിക്കുന്നുണ്ട്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഫയല്‍ ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലാണെന്നാണ് സൂചന. കുറ്റപത്രം സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ കാണിച്ചിട്ട് മാത്രമെ കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയു. സര്‍ക്കാരിന്റെ കള്ളക്കളിക്കെതിരെ വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ മേയിലായിരുന്നു പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 21നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.
Discussion about this post