ആചാരങ്ങള്‍ സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡ് തന്നെ ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി . ആചാരലംഘനത്തിന് കൂട്ട് നില്‍ക്കുന്ന പ്രസിഡന്റും അംഗങ്ങളും രാജിവെച്ച് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .
ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാര്‍ അവിടെയ്ക്ക് ആളുകളെ അയച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് തന്ത്രിയും അതുമായി ബന്ധപ്പെട്ടവരും തീരുമാനിക്കും . ആചാരലംഘനം നേരത്തെ തന്നെ ആസൂത്രണം ചെയ്ത പദ്ധതിയാണെന്നും . വെളിച്ചത്ത് വന്ന സമയത്ത് ഇവരെ ഭക്തജനങ്ങള്‍ പ്രതിഷേധിച്ച് തിരിച്ചു അയച്ചതാനെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post