ശബരിമലയില്‍ അചാരലംഘനം നടത്താന്‍ സ്ത്രീകളെ സഹായിച്ച സര്‍ക്കാര്‍ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബി.ഡി.ജെ.എസ്സ് അദ്ധ്യക്ഷനായ തുഷാര്‍വെള്ളാപ്പള്ളി .
ശബരിമലയില്‍ രഹസ്യമായി യുവതിദര്‍ശനം സാധ്യമാക്കിയ സര്‍ക്കാര്‍ തന്ത്രം തറവേലയായെന്നും . ജനാധിപത്യത്തിന് യോജിച്ച പ്രവര്‍ത്തിയായിരുന്നില്ല ഇതെന്നും തുഷാര്‍ പറഞ്ഞു .
ഭൂരിപക്ഷം വരുന്ന സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കുകയുമാണ് അത് . രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ മുഖ്യമന്ത്രി ശബരിമലയെ ഉപകരണമാക്കുകയാണെന്നും തുഷാര്‍ ആരോപിക്കുന്നു .
Discussion about this post