കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന ആപ്പുകള്‍ക്കും വ്യാജവാര്‍ത്ത നല്കുന്ന വെബ്സൈറ്റ്കള്ക്കും പൂട്ടിടാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍ . ഇതിനായി ഐടി ആക്റ്റ് ഭേദഗതി ചെയ്യാനാണ് മന്ത്രാലയത്തിന്റെ തീരുമാനം . ഇത്തരം ഉള്ളടക്കങ്ങള്‍ അടങ്ങിയ സൈറ്റുകള്‍ ആപ്പുകള്‍ കണ്ടെത്തി ഉടന്‍ തന്നെ നീക്കം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത് . ഇതിനുള്ള നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട് .
ഫേസ്ബുക്ക് , വാട്സാപ്പ് , ട്വിറ്റെര്‍ , ഗൂഗിള്‍ , മൈക്രോസോഫ്റ്റ് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായിട്ടുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഐടി ആക്ടില്‍ ഭേദഗതിവരുത്താനുള്ള തീരുമാനം സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചത് . വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുവാന്‍ ശക്തമായ നടപടികള്‍ സമൂഹമാധ്യമങ്ങള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രായലയം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു .
Discussion about this post