ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ തലശ്ശേരിയില്‍ ബോംബേറുണ്ടായി. തലശ്ശേരിയിലെ ദിനേശ് ബീഡി കമ്പനിക്ക് സമീപമായിരുന്നു ബോംബേറ് നടന്നത്. പ്രദേശത്ത് ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്.
അതേസമയം സംസ്ഥാനത്തെ വിവിധയിടങ്ങളിലും സംഘര്‍ഷങ്ങളുണ്ടായി. കൊല്ലം പടിഞ്ഞാറെ കല്ലടയില്‍ സി.പി.എം ഓഫീസിന് നേരെ കല്ലേറുണ്ടായി. കൂടാതെ തൃശ്ശൂര്‍ വക്കാഞ്ചേരിയിലും സി.പി.എം ഓഫീസിന് നേരെ കല്ലേറുണ്ടായി. ഇതില്‍ ഓഫീസിന്റെ ജനല്‍ ചില്ല് തര്‍ന്നിട്ടുണ്ട്.
കൂടാതെ കണ്ണൂര്‍ തളിക്കാവില്‍ ബി.ജെ.പി ഓഫീസിന് മുന്നില്‍ സന്നദ്ധ സംഘടനയുടെ ജീപ്പ തകര്‍ത്തിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്ത് ചാലയില്‍ കട തുറക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. എന്ത് ഹര്‍ത്താലുണ്ടായാലും കടകള്‍ തുറക്കുമെന്നായിരുന്നു മുന്‍പ് വ്യാപാരി വ്യവസായി സംഘടനകള്‍ വ്യക്തമാക്കിയിരുന്നത്.
Discussion about this post