രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന് കളഞ്ഞ വ്യവസായി വിജയ് മല്ല്യയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്‍ഫോഴ്സ്മെന്റ് വകുപ്പിന്റെ ആവശ്യപ്രകാരം പ്രത്യേക കോടതിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതോടെ മല്ല്യയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ കഴിയും.
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് വ്യവസ്ഥ ചെയ്യുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഈ നിയമപ്രകാരമാണ് മല്ല്യയെ മുംബൈ കോടതി പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ചത്.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ വ്യവസായിയാണ് മല്ല്യ. വിവിധ ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പയെടുത്തതിന് ശേഷം 2016നായിരുന്നു മല്ല്യ ഇന്ത്യ വിട്ടത്.
Discussion about this post