48 മണിക്കൂര്‍ നീണ്ട് നില്ക്കുന്ന ദേശീയ പണിമുടക്കില്‍ പശ്ചിമബംഗാളില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ അസന്‍സോളില്‍ സി.പി.എം പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പണിമുടക്കിനെ സാധാരണ ജനജീവിതത്തെ ബാധിക്കാന്‍ അനുവദിക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കെതിരാണ് തൃണമൂല്‍ കോണ്‍ഗ്രസെങ്കിലും തങ്ങള്‍ ബന്ദുകള്ക്കെതിരാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
500 അധികം ബസുകള്‍ നിരത്തിലിറക്കുമെന്ന് ബംഗാള്‍ ഉപ ഗതാഗത മന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. കൂടാതെ മുംബൈയില്‍ 40 അധികം ബസുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്.
Discussion about this post