നരേന്ദ്ര മോദിയെ 2019ല്‍ വീണ്ടും പ്രധാനമന്ത്രിയായി തങ്ങള്‍ക്ക് വേണമെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ ‘നമോ എഗെയ്ന്’ ചാലഞ്ച് വൈറലാകുന്നു. ‘നമോ എഗെയ്ന്’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ജനങ്ങള്‍ ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ ഇടുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂര്‍ എം.പി ‘നമോ എഗെയ്ന്’ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു പാര്‍ലമെന്റിലെത്തിയത്. ഇതിന്റെ ചിത്രം വൈറലായതോടെ മറ്റ് എം.പിമാരും ബി.ജെ.പി പ്രവര്‍ത്തകരും ചാലഞ്ച് ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അനുരാഗ് ഠാക്കൂറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നു.
കേന്ദ്ര സാമൂഹ് നീതി മന്ത്രി തവര്‍ ചന്ദ് ഗെഹ്ലോട്ടും സമാനമായി ടീ ഷര്‍ട്ട് ധരിച്ച് നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു. മോദിയെ 2019ലും പ്രധാനമന്ത്രിയാക്കുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നായിരുന്നു തവര്‍ ചന്ദിന്റെ ട്വീറ്റ്.
मैंने तो पहना हैं !
आपने पहना की नहीं ??
आप भी पहनियें एक संकल्प के साथ #NamoAgain !
2019 में श्री @narendramodi जी पुनः भारत के प्रधानमंत्री के रूप में शपथ लें।
जय हिंद। @ChouhanShivraj @Ra_THORe @KailashOnline @MPRakeshSingh @nstomar @RadhamohanBJP @arjunrammeghwal pic.twitter.com/r4qvc6FIjM— Thaawarchand Gehlot Office (@TcGehlotOffice) January 8, 2019
I am wearing mine 😎
Where is your hoodie ?@KirenRijiju @Ra_THORe@ManojTiwariMP@SuPriyoBabul@sarbanandsonwal@Dev_Fadnavis@jairamthakurbjp@ChouhanShivraj@drramansingh@vijayrupanibjp@myogiadityanath
Your Turn to Wear It, Tweet & Tag 🤗
Buy it here @namomerchandise pic.twitter.com/Kwh5mCjexu
— Anurag Thakur (मोदी का परिवार) (@ianuragthakur) January 8, 2019
Discussion about this post