അചാരലംഘനത്തിനായി സന്നിധാനത്തേക്ക് പോവുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി അയ്യപ്പവേഷത്തില്‍ പോലീസുകാര്‍ക്ക് തയ്യാറാകുന്നതിനായി ഇരുമുടിക്കെട്ടുകള്‍ ശേഖരിക്കുന്ന വിവരം പുറത്തായതിന്റെ കാരണത്താല്‍ സന്നിധാനം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ അനിലിനെ സ്ഥലം മാറ്റി .
യുവതികള്‍ക്ക് സംരക്ഷണമൊരുക്കി വരുന്ന പോലീസുകാര്‍ക്ക് ഇരുമുടിക്കെട്ട് ഉണ്ടെങ്കില്‍ മാത്രമേ പതിനെട്ടാംപടി കയറാൻ പറ്റൂ എന്നതിനാല്‍ അതിനായി ഇരുമുടിക്കെട്ട് സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തിലായിരുന്നു പൊലീസ് സംഘം . മലയിലെ തിക്കിലും തിരക്കിലും പെട്ട് അയ്യപ്പന്മാർക്ക് ഇരുമുടിക്കെട്ട് നഷ്ടപ്പെടാറുണ്ട്. അത്തരം ഇരുമുടിക്കെട്ടുകൾ ശേഖരിച്ചെടുക്കുക എന്നതായിരുന്നു തീരുമാനം .
ഇതിനായി വീണുകിട്ടുന്ന ഇരുമുടിക്കെട്ട് അന്വേഷിച്ച് സന്നിധാനം സ്റ്റേഷനില്‍ മഫ്തിയില്‍ പോലീസ് എത്തിയിരുന്നു . എന്തിനാണ് ഇത്തരമൊരു ശേഖരണമെന്ന് അവിടെയുള്ള പോലീസുകാര്‍ അന്വേഷിക്കുകയും ചെയ്തിരുന്നു . അത് പോലെ തന്നെ സന്നിധാനം ദേവസ്വം ഇന്‍ഫോര്‍മേഷന്‍ സെന്ററിലും മഫ്തിയില്‍ പോലീസ് എത്തുകയും ഇരുമുടി തേടുകയും ചെയ്തിരുന്നു .
ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തായത് പോലീസ് ചോര്‍ത്തിക്കൊടുത്തതാണ് എന്നാണു ആക്ഷേപം . അന്നേ ദിവസം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസര്‍ അനില്‍ ആണെന്നു കണ്ടെത്തി വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു . അനില്‍ അറിയാതെ ഇത്തരമൊരു സംഭവം പുറത്ത് പോകില്ലെന്ന കാരണം പറഞ്ഞാണ് തിരുവനന്തപുരം ജില്ലയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത് .
Discussion about this post