നരേന്ദ്രമോദി സര്‍ക്കാരിനെയും മന്ത്രി നിതിന്‍ ഗഡ്കരിയേയും പുകഴ്ത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. റോഡ് വികസനത്തിന് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലഭിച്ചിട്ടില്ലാത്ത സഹായം മോദി സര്‍ക്കാരില്‍ നിന്ന് മൂന്ന് വര്‍ഷം കൊണ്ട് ലഭിച്ചു. യുപിഎം ഭരണകാലത്ത് ഒരു റോഡ് പോലും ലഭിച്ചിരുന്നില്ലെന്നും സുധാകരന് പ്രസംഗിച്ചു.
മന്ത്രിയുടെ പ്രശംസ ഇങ്ങനെ-
”നിതിന്‍ ഗഡ്കരി അങ്ങനെ രാഷ്ട്രീയ നിലപാട് എടുക്കുന്നയാളല്ല. അദ്ദേഹം എല്ലാം വികസനമായിട്ട് തന്നെയാണ് കാണുന്നത്. നല്ല നിലപാടാണ് അദ്ദേഹത്തിന്റേത്. 650 കോടി രൂപയാണ് രോഡ് വികസനത്തിനായി ഈയൊരു വര്‍ഷം തന്നത്. സാധാരണ 150, 200 250 കോടിയാണ് കിട്ടാണ്. ചിലപ്പോള്‍ ഒന്നും ലഭിക്കാറില്ല. രണ്ട് തവണയായി 1050 കോടി രൂപ തന്നു. യുപിഎ ഭരിച്ചപ്പോള്‍ ഒറ്റ റോഡ് തന്നിട്ടില്ല. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പോലും കൊടുത്തിട്ടില്ല.” മന്ത്രി പറഞ്ഞു.
കൊല്ലം ബൈപാസുകളിലെ ടോള്‍ ഒഴിവാക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തുമെന്നും സുധാകരന് ആലപ്പുഴയില്‍ പറഞ്ഞു.
വീഡിയൊ-
Discussion about this post