1984ല്‍ സംഭവിച്ച സിഖ് കൂട്ടക്കൊലയില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 352ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പ്രത്യേക നാണയം പുറത്തിറക്കിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോദി. ഡല്‍ഹിയില്‍ വെച്ചായിരുന്നു നാണയം പുറത്തിറക്കിയത്.
സിഖ് കൂട്ടക്കൊലയ്ക്ക് പിന്നിലെ കുറ്റവാളികളായ എല്ലാവരെയും ജയിലിലടയ്ക്കുമെന്നും മോദി വ്യക്തമാക്കി. 1984ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഏകദേശം 2,700 സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു.
കര്‍താര്‍പൂറിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇന്ത്യക്കാരായ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെടുന്ന കര്‍താര്‍പൂര്‍ ഇടനാഴി പദ്ധതിയെ മോദി പ്രശംസിക്കുകയും ചെയ്തു. ദര്‍ബാര്‍ സാഹിബിലേക്ക് ഇനി മുതല്‍ വിസയില്ലാതെ സന്ദര്‍ശനം നടത്താമെന്ന് മോദി പറഞ്ഞു. 1947ല്‍ ഇന്ത്യയുടെ വിഭജനം നടന്ന സമയത്ത് ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് പാക്കിസ്ഥാന് ഭാഗത്തായിരുന്നു.
ഗുരു ഗോബിന്ദ് സിംഗ് ജി അനുശാസിച്ച പാതയിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. ഇത് കൂടാതെ ഗുരു നാനാക് ദേവന്റെ 550ാം ജന്മവാര്‍ഷികം വിപുലമായ രീതിയില്‍ ആഘോഷിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മോദി വ്യക്തമാക്കി.
Discussion about this post