കൊല്ലം ആലപ്പാട് കരിമണല്‍ ഖനനത്തിനെതിര നടക്കുന്ന സമരത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജന് തള്ളിപ്പറഞ്ഞു. കരിമണല്‍ ഖനനമല്ല മറിച്ച് സുനാമിയാണ് ആലപ്പാടിനെ തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. തീരം കാക്കാന്‍ കടല്‍ ഭിത്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖനനം നിയമപരമായിട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്ത്സ് (ഐ.ആര്.ഇ) ഇതേപ്പറ്റി സര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് കെ.എം.എം.എല്‍ എം.ഡി അന്വേഷണം നടത്തിയതായും ജയരാജന് പറഞ്ഞു. പൊതുമേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് ആലപ്പാട് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കമ്പനികള്‍ മാനദണ്ഡം ലംഘിച്ചതായി പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.ആര്.ഇയും കെ.എം.എം.എല്ലും ഒരിക്കലും പൂട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കോടിയും രണ്ട് ആള്ക്കരുമുണ്ടെങ്കില് കേരളത്തില്‍ സമരം നടത്താമെന്ന് അദ്ദേഹം പറഞ്ഞു. മണല്‍ കടത്തുകാരാണോ സമരത്തിന് പിന്നില്‍ നിന്നുകൊണ്ട് പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്തുള്ള ചിലരാണ് ചര്‍ച്ചകളില്‍ ഖനനത്തിനെതിരെ സംസാരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പാടില്‍ ഒരു വിവാദത്തിന് സാഹചര്യമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനുവരി 16ന് ആലപ്പാട് വിഷയം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ സമര സമിതി പ്രവര്‍ത്തകരെ ക്ഷിണിച്ചിട്ടില്ല. ഖനനം നിര്‍ത്തിവെയ്ക്കാതെ സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് സമര സമിതി എടുത്തിരിക്കുന്നത്.
Discussion about this post