ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ . ബിന്ദുവും കനകദുര്‍ഗയും കയറുന്നതിന് മുന്‍പ് തന്നെ 51 യുവതികള്‍ ദര്‍ശനം നടത്തിയതായിട്ടാണ് രേഖാമൂലം സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്
കയറിയ യുവതികളുടെ പേര് വിവരങ്ങള്‍ അടങ്ങിയ രണ്ട് പേജുള്ള പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചു . കൂടുതലും ആന്ധ്ര തമിഴ്നാട് സ്വദേശികളായ സ്ത്രീകളാണ് .
സര്‍ക്കാര്‍ പറയുന്നത് കളവാണെന്ന് എതിര്‍ഭാഗം വാദിച്ചു . എന്നാല്‍ എത്രപേര്‍ കയറി എന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്ന് കോടതി വ്യക്തമാക്കി . അത് കൊണ്ട് തന്നെ സര്‍ക്കാര്‍ സമര്‍പ്പിച്ച പേര് വിവരങ്ങളോ പട്ടികയോ കോടതി പരിശോധിച്ചില്ല .
ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് എത്തിയ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളുടെ വിവരങ്ങളാണ് സർക്കാർ സമർപ്പിച്ചത്
Discussion about this post