ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സാംസ്കാരിക നായകര്‍ രംഗത്ത്. കന്യാസ്ത്രീകളെ നാടുകടത്താനുള്ള സഭയുടെ നീക്കത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാജ്യത്തെ 55 സാംസ്കാരിക നായകരാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്. ഇതില്‍ കവി സച്ചിദാനന്ദന്, ആനന്ദ്, കവിത കൃഷ്ണന്, മനീഷ സേഥി തുടങ്ങിയവരുള്പ്പെടും.
സ്ഥലം മാറ്റത്തിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണെന്ന് ഇവര്‍ ആരോപിക്കുന്നു. മദര്‍ ജനറല്‍ സിസ്റ്റര്‍ റജീന ബിഷപ്പിന്റെ നിര്‍ദ്ദേശം പാലിക്കുകയാണെന്നും ഇവര്‍ പറയുന്നു. പരാതി നല്കിയ കന്യാസ്ത്രീയൊഴികെ മറ്റുള്ളവരെ രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്കാണ് സ്ഥലം മാറ്റാന്‍ നീക്കം.
കേസിന്റെ വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ പാര്‍പ്പിക്കാന്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Discussion about this post