യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ വരുമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാരിന് മുന്നില്‍ സഹായം തെടാനൊരുങ്ങി ദേവസ്വം ബോര്‍ഡ് . സര്‍ക്കാരില്‍ നിന്നും 250 കോടി സഹായം ആവശ്യപ്പെടാനാണ് ബോര്‍ഡിന്റെ നീക്കം . ശബരിമല വരുമാനത്തില്‍ ഇത്തവണ 98 കോടിയുടെ കുറവ് വന്നതായാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍ . ക്ഷേത്രം പുനരുദ്ധരിക്കുന്നതിനും പമ്പയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്ത്തികരിക്കുന്നതിനുമായിട്ടാണ് സാമ്പത്തിക സഹായം ആവശ്യപ്പെടുന്നത് .
പ്രാഥമികമായ കണക്കുകൂട്ടലിലാണ് 250 യെന്നു വിലയിരുത്തിയിരിക്കുന്നത് . ബജറ്റിന് മുന്‍പ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം . ബോര്‍ഡിന് ആവശ്യമായി വരുന്നത് വലിയൊരു തുകയാണ് ഇത് നികത്തിയില്ലെങ്കില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും ബാധിക്കും .
Discussion about this post