കൊച്ചിയിലെ സീഗള്‍ ഹോട്ടലില്‍ വംശീയ അധിക്ഷേപം നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് സംവിധായകന് സഞ്ജയ് ഗുപ്ത രംഗത്ത്. താന്‍ സീഗളിലെ കായല്‍തീരത്തുള്ള റെസ്റ്റോറന്റില്‍ ഇരുന്ന ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചുവെന്നും എന്നാല്‍ അവിടെ വെള്ളക്കാര്‍ക്ക് മാത്രമായിരുന്നു പ്രവേശനമെന്നും സഞ്ജയ് ഗുപ്ത ട്വിറ്ററിലൂടെ ആരോപിച്ചു.
റിപ്പബ്ലിക് ദിനത്തിലായിരുന്നു സഞ്ജയ് ഗുപ്ത സീഗള്‍ ഹോട്ടലില്‍ വന്നത്. കായല്‍തീരത്തുള്ള റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിച്ച് സൂര്യാസ്തമയം കാണാനായിരുന്നു അദ്ദേഹം വന്നത്. എന്നാല്‍ ഈ ഭാഗത്തുള്ള സീറ്റുകള്‍ നേരത്തെ തന്നെ ചിലര്‍ ബുക്ക് ചെയ്തിരുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് സഞ്ജയും കൂടെയുണ്ടായിരുന്നു ഏഴ് പേരും അടുത്തുള്ള ഫോര്‍ട്ട് ആയുര്‍വ്വേദ എന്ന ഹോട്ടലില്‍ പോയി. അവിടെയിരുന്ന ഭക്ഷണം കഴിക്കവെയാണ് സീഗളിലെ കായല്‍തീരത്തുള്ള സീറ്റില്‍ വെള്ളക്കാര്‍ മാത്രമിരിക്കുന്നത് സഞ്ജയ് ഗുപ്തയുടെ ശ്രദ്ധയില്‍ പെട്ടത്. ഇന്ത്യക്കാരെ ഇവിടെ ഇരുത്താതെ മറ്റൊരു സ്ഥലത്തേക്ക് ഹോട്ടല്‍ അധികൃതര്‍ മാറ്റിയിരുന്നുവെന്നും സഞ്ജയ് ഗുപ്ത ആരോപിച്ചു.
കേരളത്തില്‍ താന്‍ പല തവണ വന്നിട്ടുണ്ടെന്നും രാജ്യത്തിലെ തന്നെ ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രമായി മാറാനുള്ള കഴിവ് കേരളത്തിനുണ്ടെന്നും സഞ്ജയ് പറഞ്ഞു. എന്നാല്‍ വംശീയ അധിക്ഷേപം ഇവിടെ നിലനില്‍ക്കുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവയിലും പുതുച്ചേരിയിലും ഇതുപോലുള്ള വര്‍ണ്ണ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും സഞ്ജയ് ചൂണ്ടിക്കാട്ടി.
അതേസമയം വിഷയത്തില്‍ വിശദീകരണവുമായി ഹോട്ടലുടമ വി.പി.ജയകൃഷ്ണന് രംഗത്തെത്തി. ബിനാല കാലമായത് കൊണ്ട് വളരെയധികം വിദേശ ടൂറിസ്റ്റുകള്‍ കൊച്ചിയില്‍ വരുന്നുണ്ടെന്നും അവര്‍ സീഗളില്‍ വിളിച്ച് മുന്‍കൂറായി സീറ്റ് ബുക്ക് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായല്‍ തീരത്തുള്ള സീറ്റുകള്‍ക്ക് ആവശ്യക്കാരേറെയാണെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് ഗുപ്ത വന്ന ദിവസം അവിടെ ബുക്കിംഗ് നടന്നിരുന്നുവെന്നും അതിനാലാണ് അവര്‍ക്ക് സീറ്റ് നല്കാന് സാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസത്തെ ഹോട്ടല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കാനും ജയകൃഷ്ണന് തയ്യാറാണ്. ഇതില്‍ ഈ സീറ്റുകളില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരും ഇന്ത്യക്കാരും ഇരിക്കുന്നത് കാണാമെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post