രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്ന് കുറഞ്ഞു. പെട്രോളിന് ലിറ്ററിന് പത്ത് പൈസയും ഡീസലിന് ലിറ്ററിന് 9 പൈസയുമാണ് കുറഞ്ഞത്.
ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 71.09 രൂപയായി കുറഞ്ഞു. ഡീസലിന്റെ വില 65.81 രൂപയാണ്. മുംബൈയില്‍ പെട്രോളിന് 76.72 രൂപയും ഡീസലിന് 68.91 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് 73.80 രൂപയും ഡീസലിന് 69.52 രൂപയുമാണ് നിരക്ക്. കൊല്‍ക്കത്തയില്‍ പെട്രോളിന് 73.18 രൂപയും ഡീസലിന് 67.59 രൂപയുമാണ് വില.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുകയാണ്. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 62.17 യു.എസ് ഡോളറാണ്.
Discussion about this post