Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഹിന്ദുമഹാസഭ നേതാവ് ഗാന്ധി ചിത്രത്തില്‍ വെടി ഉതിര്‍ത്തതിന് കേരളത്തിലെ സാമുദായിക രാഷ്ട്രീയ നേതാക്കളെ അപഹസിച്ച് കെ.ആര്‍ മീര, വെള്ളാപ്പള്ളി, സുകുമാരന്‍നായര്‍,അമൃതാനന്ദമയി തുടങ്ങിയവര്‍ ഗാന്ധിവധത്തെ പിന്തുണക്കുന്നവരെന്ന രീതിയില്‍ ആക്ഷേപം

by Brave India Desk
Jan 31, 2019, 12:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഹിന്ദുമഹാസഭ നേതാവ് ഗാന്ധി ചിത്രത്തില്‍ വെടി ഉതിര്‍ത്തതിന് കേരളത്തിലെ സാമുദായിക രാഷ്ട്രീയ നേതാക്കളെ അപഹസിച്ച് ഇടത്പക്ഷ സഹയാത്രികയും എഴുത്തുകാരിയുമായ കെ.ആര്‍ മീര.രാഷ്ട്രപിതാവിന്റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു.അടുത്ത ജനുവരി മുപ്പതിന് എന്‍.എസ്.എസ്. പ്രസിഡന്റ് ജി. സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കുമെന്നാണ് കെ.ആര്‍ മീരയുടെ അപഹസിക്കല്‍.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും.ടി. പി. സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കുമെന്നും അവര്‍ ആരോപിക്കുന്നു.
ആര്‍എസ്എസ്-ബിജെപി വിരുദ്ധ സംഘടനയാണ് ഹിന്ദുമഹാസഭ. ഗാന്ധിജിയെ വെടിവച്ച് കൊന്നത് ഹിന്ദുമഹാസഭ അംഗമായിരുന്ന ഗോഡ്‌സെയായിരുന്നു. ഗാന്ധിവധത്തില്‍ ഒരു തരത്തിലും ആര്‍എസ്എസിന് പങ്കില്ലെന്ന് അന്വേഷണ കമ്മീഷനുകളും കോടതിയും വ്യക്തമാക്കിയിരുന്നു.

ശബരിമല പ്രക്ഷോഭത്തില്‍ അണിനിരന്ന നേതാക്കളെ ഗാന്ധിവധത്തെ പിന്തുണക്കുന്നവരെന്ന രീതിയില്‍ അടച്ചാപേക്ഷിച്ച് കെ.ആര്‍ മീര രംഗത്തെത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കെ.ആര്‍ മീരയുെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

ദൈവമേ, എനിക്കു പേടിയാകുന്നു.

രാഷ്ട്രപിതാവിന്റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു.

നിലത്തേക്ക് ചോരച്ചാല്‍ ഒഴുകിപ്പരക്കുന്നു.

എന്റെ രാഷ്ട്രത്തിന്റെ പിതാവ് !

ലോകത്തിന്റെ മുഴുവന്‍ മഹാത്മാവ് !

ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ.

എനിക്കു പേടിയാകുന്നു.

അടുത്ത ജനുവരി മുപ്പതിന് എന്‍.എസ്.എസ്. പ്രസിഡന്റ് ജി. സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കും.

മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും.

ടി. പി. സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കും.

ഇന്ന് ഇത് ചര്‍ച്ചയ്ക്ക് എടുക്കുകയോ ചോദ്യശരങ്ങള്‍ എയ്യുകയോ ചെയ്യാത്ത മലയാളത്തിലെ ന്യൂസ് ചാനലുകള്‍ അന്ന് ഇതു തല്‍സമയം സംപ്രേഷണം ചെയ്യുകയും പത്രങ്ങള്‍ ഒന്നാം പേജില്‍ ആഘോഷിക്കുകയും ചെയ്യുമായിരിക്കും.

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ‘ഞങ്ങള്‍ വിശ്വാസികളോടൊപ്പം’ എന്ന് ആണയിടുമായിരിക്കും.

ത്യാഗമില്ലാത്ത മതം പാപമാണെന്നു പറഞ്ഞ വൃദ്ധനെ ‘ആണുങ്ങള്‍ക്കു’ യോജിക്കും വിധം കൈകാര്യം ചെയ്തതില്‍ കെ. സുധാകരന്‍ വിശ്വാസികളെ അഭിനന്ദിക്കുമായിരിക്കും.

അതിനു മുമ്പ്,

ഇടതുപക്ഷമേ,

നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ.

വെറുതെ.

ജീവനോടെയുണ്ട് എന്നു തെളിയിക്കാന്‍ മാത്രം.

https://www.facebook.com/K.R.MeeraVayanavedhi/photos/a.482887235088482/2175390699171452/?type=3&theater

 

Tags: KR Meera
Share102TweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies