അഫ്ഗാനിസ്ഥാനിൽ 6.1 സ്കെയിലിലുള്ള ഭൂമികുലുക്കമുണ്ടായതിന്റെ ഭാഗമായി
ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് ഭാഗത്താണ് ഈ ഭൂചലനത്തിന്റെ പ്രഭവസ്ഥാനമെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഇന്ത്യൻ സമയം 5.34ഓടെയാണ് ഭൂമികുലുക്കമുണ്ടായത്.
ഡൽഹിയിൽ ഉൾപ്പെടെ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സൈസ്മോളജി അറിയിച്ചു. ഇന്ത്യയിൽ ഏതാണ്ട് മുപ്പതു നാൽപ്പത് സെക്കൻഡോളം ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
ആളിനും സ്വത്തിനും അപായമുണ്ടായതായി റിപ്പോർട്ടുകളില്ല. ഇപ്പോൾ ഭയക്കേണ്ടതായി ഒന്നുമില്ലെന്ന് വിദഗ്ധർ അറിയിച്ചു.
Discussion about this post