ജമ്മു കശ്മീരിലെ ലഡാക്കില്‍ 12,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലെ വിമാനത്താവളത്തില്‍ 480 കോടിയുടെ പുതിയ ടെര്‍മിനല്‍ മോദി ഉദ്ഘാടനം ചെയ്തു.
ഇത് കൂടാതെ 9 മെഗാവാട്ടിന്റെ ദാ ജലവൈദ്യുത പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തു. 220 കിലോവാട്ടിന്റെ ശ്രീനഗര്‍-അലുസ്തെങ്-ദ്രാസ്-കാര്‍ഗില്‍-ലെ ട്രാന്സ്മിഷന് സിസ്റ്റവും മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇതിന് പുറമെ ലഡാക്ക് യൂണിവേഴ്സിറ്റിയുടെ ഉദ്ഘടനവും മോദി നിര്‍വ്വഹിച്ചു.
ബിലാസ്പൂര്‍-മണാലി-ലെ റെയില്‍പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഡല്‍ഹിയില്‍ നിന്നും ലെയിലേക്കുള്ള ദൂരം കുറയുമെന്ന് മോദി ചൂണ്ടിക്കാട്ടി. ഇതിലൂടെ ടൂറിസത്തിന് വലിയ ഗുണമാണുണ്ടാകുക. സംരക്ഷിത മേഖലയിലെ പെര്‍മിറ്റിന്റെ കാലാവധി 15 ദിവസമായി കൂട്ടിയിട്ടുമുണ്ട്. ഇതിലൂടെ വിനോദസഞ്ചാരികള്‍ക്ക് ലെയിലേക്കുള്ള യാത്ര കുറച്ച് കൂടി ആസ്വാദകരമാകുമെന്നും മോദി പറഞ്ഞു.
ലഡാക്കിലെ സ്വാശ്രയ വികസന കൗണ്‍സിലിന് (എല്‍.എ.എച്ച്.ഡി.സി) ചിലവുകള്‍ സംബന്ധിച്ച് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇനി മുതല്‍ ഈ കൗണ്‍സിലിനായിരിക്കും പ്രദേശത്തിന്റെ വികസനത്തിന് വേണ്ട തുക വിട്ട് നല്‍കാനുള്ള അധികാരമുണ്ടാകുക. ഇതിലൂടെ ലഡാക്കിലെ ജനങ്ങള്‍ക്ക് തൊഴില്‍ നേടാന്‍ വേണ്ടി ശ്രീനഗറിലേക്കൊ ജമ്മുവിലേക്കൊ പോകേണ്ട അവസ്ഥയുണ്ടാകില്ലെന്ന് മോദി ചൂണ്ടിക്കാട്ടി.
Discussion about this post