ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയം കൊല്‍ക്കത്ത പോലീസിനോട് വിശദീകരണം തേടി. അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്കി.
ബംഗാളിലെ സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും. ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. അസാധാരണമായ സാഹചര്യമാണ് ബംഗാളില്‍ എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. എന്നാലും തെളിവുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ബംഗാള്‍ ഡിജിപിയ്ക്കും ചീഫ് സെക്രടറിയ്ക്കുമെതിരെയാണ് സിബിഐ കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം സംഭവത്തെപ്പറ്റി ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
Discussion about this post