1984ല്‍ കാണ്‍പൂരില്‍ വെച്ച് നടന്ന സിഖ് കൂട്ടക്കൊലയെപ്പറ്റി അന്വേഷിക്കാനായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സിഖ് കൂട്ടക്കൊല കാണ്‍പൂരിനെയും ബാധിച്ചിരുന്നു.
ഉത്തര്‍ പ്രദേശ് മുന്‍ ഡി.ജി.പി അതുലാണ് സംഘത്തിന്റെ തലവന്‍. മുന്‍ അഡീഷണല്‍ ഡയറക്ടര്‍ യോഗേശ്വര്‍ കൃഷ്ണ ശ്രീവാസ്തവയും മുന്‍ ജില്ലാ ജഡ്ജി സുഭാഷ് ചന്ദ്ര അഗര്‍വാളും അന്വേഷണ സംഘത്തിലുണ്ട്. ഇവരെ കൂടാതെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ ഭാഗമാണ്.
ആറ് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സിഖ് കൂട്ടക്കൊലയില്‍ 2,800 സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 2,100 ഡല്‍ഹിയില്‍ വെച്ചായിരുന്നു കൊല്ലപ്പെട്ടത്. ഇന്ദിരാ ഗാന്ധിയെ അവരുടെ സിഖ് ബോഡിഗാര്‍ഡുകള്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയതിന് ശേഷമാണ് സിഖ് കൂട്ടക്കൊല ആരംഭിച്ചത്.
Discussion about this post