സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി . വിദ്യാര്‍ഥികളെ കയറ്റാതെ യാത്രാ സൗകര്യം നിഷേധിക്കുന്നത് നീതി നിഷേധമാണെന്ന് കോടതി വ്യക്തമാക്കി . വിഷയവുമായി ബന്ധപ്പെട്ട് ഡിജിപിയും ഗതാഗതമന്ത്രിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന് ഉത്തരവ് നല്കി .
സ്വകാര്യബസുകളില്‍ വിദ്ധ്യാര്‍ഥികളെ കയറ്റാതെ പോകുന്നതും ഇരിപ്പിടങ്ങള്‍ നിഷേധിക്കുന്നത് ഉള്‍പ്പടെയുള്ള വിവേചനം സ്ഥിരസംഭവമാണ് . ഇത് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് ലഭിക്കുന്നത് . ബസ് ജീവനക്കാരും വിദ്ധ്യാര്‍ഥി സംഘടനകളും പലപ്പോഴായി റോഡില്‍ പരസ്പരം ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്നതും തുടര്‍കഥയാണ് . അടുത്തിടെ വിദ്ധ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ബസ് ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു . എന്നാല്‍ ഇത് തള്ളികളയുകയായിരുന്നു
Discussion about this post