ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംക്കോടതിയില്‍ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ ദേവസ്വം ബോര്‍ഡിനെ പരിഹസിച്ച് അഡ്വ:ജയശങ്കര്‍ . ശാസ്താവിനെയല്ല ശാസ്ത്രത്തെയാണ് ഈ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വസിക്കുന്നതെന്നും . അയ്യപ്പ വിശ്വാസത്തെക്കാള്‍ പവിത്രമാണ് ആര്‍ത്തവ വിശ്വാസമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു .
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
സർക്കാരും ദേവസ്വം ബോർഡും വിശ്വാസികൾക്കൊപ്പമാണെന്ന് ഞങ്ങൾ മുമ്പ് പറഞ്ഞു. ഇപ്പോഴും അതുതന്നെ ആവർത്തിക്കുന്നു: ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ്.ശാസ്താവിനെയല്ല, ശാസ്ത്രത്തെയാണ് ഈ സർക്കാരും ദേവസ്വം ബോർഡും വിശ്വസിക്കുന്നത്. അന്ധവിശ്വാസത്തേക്കാൾ ആക്ടിവിസത്തെ മാനിക്കുന്നു. അയ്യപ്പ വിശ്വാസത്തേക്കാൾ പവിത്രമാണ് ആർത്തവ വിശ്വാസം.അതുകൊണ്ട്, ഞങ്ങൾ ആവർത്തിക്കുന്നു: സർക്കാരും ദേവസ്വം ബോർഡും ആർത്തവ വിശ്വാസികൾക്കൊപ്പമാണ്’.
Discussion about this post