ശബരിമല കുംഭമാസ പൂജകള്‍ക്കായി നട തുറന്നു . വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല . രാത്രി പത്തിന് ഹരിവരാസനം പാടി നടയടക്കും .
രാവിലെ അഞ്ചിന് നടതുറക്കും . ഞായര്‍ രാത്രി കുംഭമാസ പൂജകള്‍ക്ക് ശേഷം നടയടക്കും . യുവതിപ്രവേശന വിധിയെ തുടര്‍ന്ന് മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് . എസ്പി മാരുടെ നേതൃത്വത്തിലാണ് സുരക്ഷക്രമീകരണങ്ങള്‍ .
നടതുറക്കുന്ന ഇന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളോ പ്രസിഡന്റോ സന്നിധാനത്ത് എത്തിയില്ല . തിരുവനന്തപുറത്ത് ബോര്‍ഡ് യോഗം നടക്കുന്നതിനാലാണ് ദേവസ്വം ഭാരവാഹികള്‍ എത്താതിരുന്നത് എന്നാണ് നല്‍കുന്ന വിശദീകരണം .
Discussion about this post