സമൂഹമാദ്ധ്യമമായ ടിക്ടോക് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ . മോശം ഉള്ളടക്കം നിറഞ്ഞ ദൃശ്യങ്ങള്‍ പങ്ക്വെയ്ക്കുന്നതാണ് ടിക്ടോക് നിരോധനം ആവശ്യപ്പെടുവാനുള്ള പ്രധാന കാരണം . ഇത് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും . തമിഴ്നാട് നിയമസഭയില്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പ് മന്ത്രി എം.മണികണ്ഠനാണ് ഇത് അറിയിച്ചത് .
യുവാക്കളെയും യുവതികളെയും സംരക്ഷിക്കാന്‍ ഈ അപ്ലിക്കേഷന്‍ നിരോധിക്കണം . ടിക്-ടോക് അശ്ലീല ദൃശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് . ഇത് കുട്ടികളെയും സ്ത്രീകളെയും ചൂഷണത്തിന് ഇരയാക്കുന്നു . ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായി മന്ത്രി പാര്‍ലിമെന്റില്‍ പറഞ്ഞു . ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ അപ്ലിക്കേഷന്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട് .
ടിക്ടോക് വീഡിയോകളുടെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ നേരിടുകയാണ് യുവാക്കള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഒരു 23 വയസുകാരന്‍ ആത്മഹത്യ ചെയ്‍തതിന് പിന്നിലും ഈ ആപ്ലിക്കേഷന്‍ ആണെന്ന് ആരോപണമുണ്ടായിരുന്നു .
Discussion about this post