പുല്‍വാമയില്‍ ഭീകരര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ പാക്കിസ്ഥാന് ഒറ്റപ്പെടുന്നു. ലോക രാജ്യങ്ങളില്‍ പലരും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഭീകരവാദ സംഘടനകളുടെ ഫണ്ട് പാക്കിസ്ഥാന് മരവിപ്പിക്കണമെന്ന ആവശ്യവുമായി യു.എസ് മുന്നോട്ട് വന്നു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ (യു.എന്‍.എസ്.സി) ഭീകരവാദ സംഘടനകള്‍ എന്ന് പ്രഖ്യാപിച്ച സംഘടനകളുടെയും അവരുടെ നേതാക്കന്മാരുടെ ഫണ്ടുകള്‍ മരവിപ്പിക്കണമെന്നാണ് യു.എസ് ആവശ്യപ്പെട്ടത്. പുല്‍വാമയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷ്-ഇ-മുഹമ്മദിനെ 2001ല്‍ യു.എന്‍.എസ്.സി ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
2002ല്‍ പാക്കിസ്ഥാന് ജയ്ഷ്-ഇ-മുഹമ്മദിനെ തള്ളിപ്പറഞ്ഞുവെങ്കിലും ഇപ്പോഴും അവര്‍ അവിടെ പ്രവര്‍ത്തനം തുടരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പിന്റെ ഒരു വക്താവ് പറഞ്ഞു.
ഫണ്ടുകള്‍ മരവിപ്പിക്കന്നതിനെപ്പറ്റി പാക്കിസ്ഥാനോട് ഔദ്യോഗികമായി സംസാരിച്ചുവൊയെന്ന കാര്യം യു.എസ് വ്യക്തമാക്കിയിട്ടില്ല.
Discussion about this post