ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍ . പത്തനംതിട്ട വള്ളിക്കോട് ഗവണ്മെന്റ് എല്‍.പി സ്കൂളിലെ അധ്യാപിക പി.കെ ഗായത്രിദേവിയെയാണ് സസ്പെന്‍ഡ് ചെയ്തത് .
നാമജപത്തില്‍ ഗായത്രി ദേവി പങ്കെടുക്കുകയും സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും ചൂണ്ടിക്കാട്ടി വള്ളിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി .
Discussion about this post