വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഇറാന് തലസ്ഥാനമായ ടെഹ്റാനിലെത്തി . ബള്ഗേറിയിലേക്കുള്ള യാത്രക്ക് ഇടയിലാണ് സുഷമസ്വരാജ് ഇറാനില്‍ എത്തിയത് . ഇറാന് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മേഖലയിലെ തീവ്രവാദ ശക്തികളെ തുടച്ചുനീക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവും ഇറാന്റെ ഭാഗത്ത് നിന്നുമുണ്ടായി .
ബുധനാഴ്ച ഇറാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഇറാന് സൈന്യത്തിന്റെ ഭാഗമായ റവല്യൂഷണറി ഗാര്‍ഡിലെ 27 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു . ചാവേര്‍ ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ആണെന്നും . തീവ്രവാദികള്‍ക്ക് സര്‍വ്വ പിന്തുണയും നല്കുന്ന പാക്കിസ്ഥാന്റെ നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന് പ്രഖ്യാപിച്ചിരുന്നു .
പുല്‍വാമയിലെ ആക്രമണത്തില്‍ ഇന്ത്യ ശക്തമായ നിലപാട് പാക്കിസ്ഥാനെതിരെ സ്വീകരിക്കുമ്പോഴാണ് ഇറാനും പാക്കിസ്ഥാനെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി രംഗത്ത് എത്തിയിരിക്കുന്നത് .
തീര്‍ത്തും അപ്രതീക്ഷിതമായി ഇറാനിലെത്തിയ സുഷമസ്വരാജിനെ സ്വാഗതം ചെയ്ത് ഇറാന് വിദേശകാര്യസഹമന്ത്രി സയ്യീദ് അബ്ബാസ് അര്‍ഗാച്ചി ഇന്ത്യയും ഇറാനും തീവ്രാദത്തിന്റെ ഇരകള്‍ ആണെന്ന് ട്വിറ്റെര്‍ വഴി കുറിച്ചിട്ടു . മേഖലയിലെ തീവ്രവാദ ശക്തികളെ ഇല്ലായ്മ ചെയ്യാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് ഒത്ത് പ്രവര്‍ത്തിക്കുമെന്നും ഇനി ഇത്തരം സംഭവങ്ങള്‍ വച്ച് പൊറുപ്പിക്കില്ലയെന്നും കടുത്ത ഭാഷയില്‍ പ്രഖ്യാപിക്കുകയും ചെയ്തു .
Discussion about this post