സോനിപത്: പുല്‍വാമ ഭീകരാക്രണത്തില്‍ പ്രതികരിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ് .പുല്‍വാമ ഭീകരാക്രമണത്തെ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെന്നാണ് രാഷ്ട്രപതി വിശേഷിപ്പിച്ചത്. ഇത്തരം ആക്രമണങ്ങളെയും വെല്ലുവിളികളെ രാജ്യം ധീരമായും ക്ഷമയോടെയും നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ നമ്മുടെ ധീരജവാന്മാര്രക്തസാക്ഷികളായി. രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം ഞാനും ഈ പൈശാചിക കൃത്യത്തെ അപലപിക്കുന്നു. മുഴുവന്‍ രാജ്യത്തിനും വേണ്ടി രക്തസാക്ഷികള്‍ക്ക് ഞാന്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു. രാജ്യത്തിനുവേണ്ടി നമ്മുടെ ധീരജവാന്മാര്ക്കും സുരക്ഷാ സേനകള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു” -അദ്ദേഹം പറഞ്ഞു.സോനീപതില് ഹരിയാന സര്‍ക്കാരിന്റെ കാര്‍ഷിക നേതൃത്വ ഉച്ചകോടിയില്‍ പ്രസംഗിക്കുകവേ ആയിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം
Discussion about this post