പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീര്‍ താഴ്‌വരയിലെ ജെയ്ഷെ ഇ മുഹമ്മദിന്റെ നേതൃത്വത്തെ നശിപ്പിച്ചതായി സൈന്യം .
ഇനി മാപ്പില്ലെന്നും കശ്മീര്‍ താഴ്‌വരയിലെ ഭീകരര്‍ക്ക് കീഴടങ്ങാന്‍ ഇന്ത്യന്‍ സൈന്യം അന്ത്യശാസനം നല്‍കി . ഇത് അവസാന മുന്നറിയിപ്പ് ആണെന്നും ഇനി മാപ്പില്ലെന്നും . താഴ്‌വരയില്‍ ഇനി തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും കമാൻഡർ കൻവാൾ ജീത് സിംഗ് ധില്ലൻ വ്യക്തമാക്കുന്നു .
ജമ്മു കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം വലിയൊരു ഓപ്പറേഷന്‍ നടത്താന്‍ ഒരുങ്ങുന്നതിന്റെ സൂചനയാണ് ജമ്മു കശ്മീർ പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും സൈന്യത്തിന്‍റെയും മേധാവികൾ സംയുക്തമായി ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് . ഭീകരക്യാമ്പുകളിലേക്ക് എത്തിപ്പെടുന്ന എല്ലാവരെയും ഇല്ലാതാക്കാനുള്ള ഓപ്പറേഷന് സൈന്യം സജ്ജമാകുകയാണ് .
ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ സര്‍വ്വസ്വതന്ത്ര്യവും നല്‍കിയതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം വലിയൊരു സൈനികനീക്കത്തിന് താഴ്‌വരയില്‍ ഒരുങ്ങുന്നത് .
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും ഐ.എസ്.ഐയുടെയും സഹായത്തിലാണ് ആസൂത്രണം നടത്തിയതെന്നും ഇതിന് ശക്തമായ തെളിവുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുണ്ടെന്നും വ്യക്തമാക്കി .
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് സൈന്യം തിരിച്ചടി നടത്തിയതെന്നും . ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങള്‍ വരരുതെന്നും മാൻഡർ ധില്ലൻ വ്യക്തമാക്കി
ആക്രമണത്തിന്റെ പശ്ചാതലത്തില്‍ 14411 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ഉപയോഗിച്ച് രാജ്യത്താകെയുള്ള കശ്മീര്‍ പൗരരെ സഹായിക്കുന്നുണ്ട്. രാജ്യത്തിന്റെ പലഭാഗത്ത് നിന്നും നിരവധി കശ്മീരി വിദ്യാര്‍ത്ഥികളാണ് ഈ നമ്പറിലേക്ക് സഹായം ചോദിച്ച് വിളിക്കുന്നത്. കശ്മീരിന് പുറത്തു പഠിക്കുന്ന എല്ലാ കശ്മീര്‍ കുട്ടികള്‍ക്കും സുരക്ഷയൊരുക്കിയിട്ടുണ്ട്- സി.ആര്‍.പി.എഫ് ഓഫീസര്‍ സുല്‍ഫിക്കര്‍ ഹുസൈന്‍ വ്യക്തമാക്കുന്നു .
Discussion about this post