കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. മന്ത്രിയോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. ‘എന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു. നാടിന് വേണ്ടി പ്രവര്‍ത്തനം നടത്തി എന്നത് തെറ്റാണോ’ സത്യനാരായണന്‍ മന്ത്രിയോട് ചോദിച്ചു.
ഇന്ന് രാവിലെയാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട് സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ പ്രതിനിധിയായാണ് മന്ത്രി കൃപേഷിന്റെയും ശരത് ലാലിന്റെയും വീട്ടിലെത്തിയത്.
” സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാരാണ് ജീവനെടുത്തത്. പാര്‍ട്ടിക്കാരാണ് ഗൂഢാലോചന നടത്തിയത്. അവനൊരു ക്രിമനല്‍ ഒന്നും അല്ല. പീതാംബരന്റെ തലയ്ക്ക് കുറ്റമിടാനാണ് ശ്രമിക്കുന്നത്. സിബിഐ വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകുമോ ?”എന്നും സത്യനാരായണന്‍ ചോദിച്ചു
Discussion about this post