തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും.ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താന്‍ പാലക്കാട്ടെത്തുന്ന അദ്ദേഹം 20 മണ്ഡലങ്ങളുടെയും ചുമതലക്കാരെ കാണും. തുടര്‍ന്ന് നേതാക്കളുമായും ആര്.എസ്.എസ് നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ പ്രാധാന്യം നല്കുന്ന ജില്ലകളിലൊന്നാണ് പാലക്കാട്. രാവിലെ ഭാരവാഹിയോഗം പാലക്കാട് ചേരും. അതിനുശേഷം അമിത് ഷായുടെ അധ്യക്ഷതയില്‍ 20 മണ്ഡലങ്ങളിലെയും ഇന്‍ ചാര്ജുമാരുടേയും കോ ഇന്‍ ചാര്‍ജുമാരുടെയും യോഗം. പാലക്കാട് മണ്ഡലത്തിലെ ബൂത്ത് പ്രതിനിധികളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും.
Discussion about this post