സി.പി.എം സഖാക്കള്‍ പഴയത് പോലെ വീടുകള്‍ ആക്രമിക്കാനും പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കാനും പോകരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി.പി.എം പാര്‍ട്ടിയുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും വീടുകള്‍ ആക്രമിച്ചാല്‍ ആക്രമിക്കുന്നവര്‍ തന്നെ അതിന്റെ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളസംരക്ഷണയാത്രയ്ക്കിടെ ആലപ്പുഴയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് കാലത്തെപ്പോലെ വീടുകളും മറ്റ് പാര്‍ട്ടികളുടെ ഓഫീസുകളും ആക്രമിക്കാന്‍ സഖാക്കള്‍ പോകരുതെന്നും അവര്‍ ഇക്കാര്യങ്ങള്‍ പഠിക്കണമൈന്നും കോടിയേരി പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിക്കുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ട മണ്ഡലത്തിലെങ്കിലും മത്സരിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Discussion about this post