കസ്റ്റംസ് നികുതി അഞ്ച് ശതമാനത്തില്‍ നിന്നും 200 ശതമാനമാക്കി ഉയര്‍ത്തിയതിനെ തുടര്‍ന്ന്‍ പാക്കിസ്ഥാനില്‍ നിന്നുമുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ വാഗാ അതിര്‍ത്തിയില്‍ കെട്ടികിടക്കുന്നു . 200 യോളം ട്രക്കുകളാണ് വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധിക്കാതെ കെട്ടികിടക്കുന്നത് .
പുല്‍വാമയില്‍ 40 സൈനികര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയത് . ഫെബ്രുവരി 16 ന് ശേഷം ഒരു ട്രാക്ക് പോലും ഇന്ത്യന്‍ അതിര്‍ത്തി കടന്നട്ടില്ല . ജിപ്സം , സിമന്റ് , ഉണങ്ങിയ പഴങ്ങള്‍ എന്നിവയാണ് കെട്ടികിടക്കുന്നത് .
അഫ്ഗാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളും ഇത് വഴിയാണ് ഇന്ത്യയിലേക്ക് കടന്ന് വരുന്നത് . ഇതിന് മറ്റു തടസങ്ങള്‍ ഒന്നുമില്ല . എന്നാല്‍ ഉയര്‍ന്ന നികുതി നല്‍കാന്‍ പാക്കിസ്ഥാനില്‍ നിന്നുമുള്ള ഡ്രൈവര്‍മാര്‍ തയ്യാറല്ല.
Discussion about this post