പി. കെ ശ്രീമതി എം.പിയുടെ വിവാദ പ്രസംഗത്തില്‍െ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. പി.കെ ശ്രീമതി ഉന്നത രാഷ്ട്രീയ നേതാവാണെന്നും അന്വേഷണത്തെ സ്വാധീനിക്കാനുള്ള സാഹചര്യമുള്ളതുകൊണ്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്.
ഹിന്ദുസ്ത്രീകള്‍ കുളത്തില്‍ മുങ്ങി കുളിച്ച് ഈറനുടുത്ത് ക്ഷേത്രദര്‍ശനം നടത്തുന്നത് പുരുഷന്‍മാര്‍ക്ക സൗന്ദര്യം ആസ്വദിക്കാനാണെന്ന പികെ ശ്രീമതി പൊതുവേദിയില്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പത്തനംതിട്ട എസ്.െഎക്കും ഉന്നത പോലിസുദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയില്‍ പോലിസിന്റെ ഭാഗത്തുനിന്നും നടപടികല്‍ ഉണ്ടായിട്ടില്ലെന്നും ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്നുമാവശ്യപ്പെട്ടാണ് തൃശൂര്‍ സ്വദേശി ആര്‍. എം രാജസിംഹ ഹൈക്കോടതിയെ സമീപിച്ചത്.
പികെ ശ്രീമതി ഉന്നത രാഷ്ട്രീയ നേതാവാണെന്നും ്അതുകൊണ്ടു തന്നെ അന്വേഷണത്തെ സ്വാധിനിക്കുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു . ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പട്ട് പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നിലപാട് വ്യക്തമാക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പി. കെ ശ്രീമതി വിവാദ പരാമര്‍ശം നടത്തിയത്. ഇതിലൂടെ സ്ത്രീകളെ അപമാനിക്കുകയും ഹിന്ദു ആചാരങ്ങളെ അവഹേളിക്കുകയുമാണ് പി,കെ ശ്രീമതി ചെയ്തതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു . ഇതിന്മേലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്,
Discussion about this post