പാക്കിസ്ഥാന് സൈന്യത്തിന് താക്കീത് നല്കി യു.എസ്. പാക്കിസ്ഥാന് യു.എസ് നല്കിയ ആയുധങ്ങള്‍ യു.എസിന്റെ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് യു.എസ് പറഞ്ഞു. ഇന്ന് ഇന്ത്യയുടെ വ്യോമാതിര്‍ത്തി കടന്ന് വന്ന പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ ഇന്ത്യ വെടിവെച്ചിട്ടിരുന്നു.
എഫ്-16 വിമാനങ്ങള്‍ യു.എസ് പാക്കിസ്ഥാന് നല്കിയതായിരുന്നു. എഫ്-16 വിമാനങ്ങള്‍ പ്രകോപനമില്ലാതെ ആക്രമണം നടത്താന്‍ ഉപയോഗിക്കരുതെന്ന് യു.എസ് പറഞ്ഞു. ഏറി വന്നാല്‍ സ്വയരക്ഷക്ക് വേണ്ടി മാത്രമാണ് എഫ്-16 വിമാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുക.
Discussion about this post