ഇന്ത്യന്‍ വ്യേമസേനാ ഉദ്യോഗസ്ഥന്‍ അഭിനന്ദ് വര്‍ദ്ധമാനെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷം പത്രങ്ങളും മുഖ പ്രസംഗം എഴുതിയപ്പോള്‍ ദേശാഭിമാനിയുടെ മുഖ പ്രസംഗം വേറിട്ടതായി. ക്യൂബന്‍ ഭരണഘടനയെ കുറിച്ചാണ് ദേശാഭിമാനി ഇന്ന് മുഖപ്രസംഗം എഴുതിയത്. ലോകത്തിന് മുഴുവന്‍ മാതൃകയാണ് ക്യൂബന്‍ ഭരണഘടന എന്ന കണ്ടെത്തല്‍ പാര്‍ട്ടിക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ദേശാഭിമാനി ആ പേര് ക്യാബാഭിമാനി എന്നോ, ചൈനാഭിമാനി എന്നോ ആക്കി മാറ്റണമെന്നാണ് എതിരാളികളുടെ പരിഹാസം.
സമാധാനവരവിന് അഭിനന്ദനം ;ഇന്ത്യന്‍ വൈമാനികന്റെ മോചനം ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ -എന്ന് മലയാള മനോരമയും, അഭിനന്ദന്‍ മടങ്ങട്ടെ അതിര്‍ത്തി ശാന്തമാകട്ടെ എന്ന തലക്കെട്ടില്‍ മാതൃഭൂമിയും തലക്കെട്ടെഴുതി മുഖപ്രസംഗം പ്രസിദ്ധീകരിച്ചു.
കേരള കൗമുദി,മംഗളം,ദീപിക. എന്നി മലയാള മാധ്യമങ്ങളും, ടൈംസ് ഓഫ് ഇന്ത്യ ഹിന്ദു തുടങ്ങിയ ദേശീയ പത്രങ്ങളും ഇന്ത്യ ചര്‍ച്ച ചെയ്യുന്ന ഈ വിഷയം തന്നെയാണ് ചര്‍ച്ചയാക്കിയത്.
ലോകസഭ സീറ്റല്ല, രാജ്യസുരക്ഷയാണ് പ്രധാനം എന്ന തലക്കെട്ടിലാണ് ജമാ ആത്തെ ഇസ്ലാമി പത്രമായ മാധ്യമം എഡിറ്റോറിയല്‍ എഴുതിയത്. രാഷ്ട്രീയമായാണ് മാധ്യമം വിഷയം കൈകാര്യം ചെയ്തതെങ്കിലും അത്തരം ഔചിത്യം പോലും സിപിഎം പത്രത്തിന് ഇല്ലാതെ പോയല്ലോ എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post