മലപ്പുറത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. താനൂര്‍ അഞ്ചുടി മേഖലയില്‍ ആണ് സംഭവം. ഡിവൈഎഫ്ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി ഷംസുവിനാണ് വെട്ടേറ്റത്. രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേ മാറ്റി. ഷംസുവിന്റെ പിതാവിന്റെ സഹോദരന് മുസ്തഫയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗെന്ന് സിപിഎം ആരോപിച്ചു.
Discussion about this post