അല്‍സജീറ ചാനല്‍ ഇസ്ലാമിക യാഥാസ്ഥിതികവാദികളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് ബര്‍ലിനില്‍ അല്‍ ജസീറ മാധ്യമപ്രവര്ത്തകന് അഹമ്മദ് അല്‍സജീറ അറസ്റ്റിലായി. ഈജിപ്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റെന്നാണ് സൂചന. അറസ്റ്റിലായ മാധ്യമപ്രവര്ത്തകന് അഹ്മദ് മന്‍സൂറിനെ മോചിപ്പിക്കണമെന്ന് അല്‍ജസീറ ജര്‍മനിയോട് ആവശ്യപ്പെട്ടു.
ബര്‍ലിനിലെ ടെഗല്‍ വിമാനത്താവളത്തില്‍ നിന്നാണ് അഹ്മദ് മന്‍സൂര്‍ അറസ്റ്റിലായത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മന്‍സൂറിന്റെ അഭിഭാഷകന് സാദ് ജബ്ബാര്‍ പ്രതികരിച്ചു. ഈജിപ്ത്, ബ്രിട്ടന് ഇരട്ടപൌരത്വമുള്ള മന്‍സൂറിനെ ഉടന്‍ മോചിപ്പിക്കണമെന്ന് അല്‍ജസീറ ജര്‍മനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കി തുടര്‍ അന്വേഷണ നടപടികള്‍ എടുക്കുമെന്ന് അഹ്മദ് മന്‍സൂര്‍ ടെലിഫോണില്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
2014ല്‍ കെയ്റോ ക്രിമിനല്‍ കോടതി മന്‍സൂറിനെ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 2011ലെ താഹിറിര് ചത്വരത്തില്‍ അഭിഭാഷകനെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
അല്‍ജസീറ ചാനല്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ നിലപാടുകളെ പിന്തുണക്കുന്നുവെന്നാരോപിച്ച് ഈജിപ്ത് രംഗത്തെത്തിയിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാ അല്‍ സീസി ജര്‍മനി സന്ദര്‍ശിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
മുന്‍പ് ഈജിപ്തിന്റെ തടവിലായിരുന്ന അല്‍ജസീറ മാധ്യമപ്രവര്ത്തകന് പീറ്റര്‍ ഗ്രെസ്തെയെ 400 ദിവസത്തിന് ശേഷം ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിട്ടയച്ചത്.
Discussion about this post