ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദഅ് വക്കും പോഷക സംഘടനയായ ഫലഹെ ഇന്‍സാനിയത് ഫൗണ്ടേഷനും പാക് സര്‍ക്കാര്‍ നിരോധിച്ചു.ഇരു സംഘടനകളെയും നിരോധിക്കുമെന്ന് പാക്കിസ്ഥാന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അന്താരാഷ്ട്ര സമ്മര്‍ദമാണ് ഇരു സംഘടനകള്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ പാകിസ്താനെ പ്രേരിപ്പിച്ചത്. പാക് തീവ്രവാദ വിരുദ്ധ നിയമം 1997 പ്രകാരമാണ് സംഘടനകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 70 സംഘടനകളുടെ പട്ടികയില്‍ ഇവയും ഉള്‍പ്പെട്ടു.
ജമാഅത്തുദ്ദവക്ക് രാജ്യത്താകമാനം 300 സെമിനാരികളും സ്കൂളുകളും ആശുപത്രികളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും ആംബുലന്‍സ് സേവനങ്ങളുമുണ്ട്. 50,000 ഓളം വളണ്ടിയര്‍മാരും ഈ സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. യു.എസ് നേരത്തെ ഹാഫിസ് സഈദിനെ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാകിസ്താനില്‍ വീട്ടുതടങ്കലിലായിരുന്ന ഹാഫിസിനെ 2017 നവംബറിലാണ് മോചിപ്പിച്ചത്.
അതേസമയം, ജയ്ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിന്റെ സഹോദരനടക്കം, നിരോധിത സംഘടന പ്രവര്‍ത്തകരായ 44 പേരെ പാകിസ്താന് അറസ്റ്റ് ചെയ്തു. സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ നടപടി വേണമെന്നും ഇവയുടെ സാമ്പത്തിക സ്രോതസ്സ് അടക്കണമെന്നുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദത്തിന്റെ ഫലമായാണ് നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Discussion about this post