പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ വന്ന ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ സാഹസികതയെ വിവരിച്ചിരിക്കുകയാണ് പാക്കിസ്ഥാനിലെ അതിര്‍ത്തി സമീപത്തുള്ള ചില ഗ്രാമവാസികള്‍. പാക്കിസ്ഥാനിലെ ഹോറന്‍ ഗ്രാമത്തിലെ നിവാസികളാണ് ഇക്കാര്യം ചില ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
വായുവില്‍ 5 യുദ്ധവിമാനങ്ങള്‍ക്കെതിരെ ഒരു യുദ്ധവിമാനം പോരാടുന്നത് താന്‍ കണ്ടുവെന്ന് ഹോറന്‍ ഗ്രാമനിവാസിയായ മുഹമ്മദ് കമ്രന് പറയുന്നു. താന്‍ കണ്ട വിമാനങ്ങളിലൊരെണ്ണം ഇന്ത്യയുടെ ഭാഗത്ത് നിന്നാണ് വന്നതെന്നും ഈ യുദ്ധവിമാനത്തെ മറ്റ് വിമാനങ്ങള്‍ പിന്തുടരുകയായിരുന്നുവെന്നും കമ്രന് പറഞ്ഞു. വിമാനങ്ങള്‍ പിന്നീട് വായുവില്‍ വട്ടത്തില്‍ കറങ്ങുകയായിരുന്നു. അഭിനന്ദന്റെ വിമാനത്തിന് വെടിയേറ്റപ്പോള്‍ അതില്‍ നിന്നും അഭിനന്ദന് പാരച്ച്യൂട്ട് വഴി താഴേക്ക് വരുന്നത് താന്‍ കണ്ടുവെന്നും ഇയാള്‍ പറഞ്ഞു.
താഴേക്കെത്തിയ അഭിനന്ദന് താനെവിടെയാണ് ഇറങ്ങിയതെന്ന് അറിയില്ലായിരുന്നു. തുടര്‍ന്ന് അവിടേക്ക് ഓടിക്കൂടിയെത്തിയ പ്രാദേശിക നിവാസികളോട് അഭിനന്ദന് തനിക്ക് ഒരു മൊബൈലും വെള്ളവും നല്കാന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അഭിനന്ദനോട് നിവാസികള്‍ ആദ്യം അഭിനന്ദന്റെ കൈയ്യിലുണ്ടായിരുന്നു റിവോള്‍വര്‍ താഴെയിടാനായിരുന്നു പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ അഭിനന്ദന് ഇന്ത്യയുടെ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചു. അവര്‍ അത് മോദിയാണെന്ന് പറഞ്ഞപ്പോള്‍ അഭിനന്ദന് ഉടന്‍ തന്നെ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിച്ചു. എന്നാല്‍ പ്രദേശവാസികല്‍ ഇത് ഏറ്റ് പറഞ്ഞില്ല. ഇതോടെ താന്‍ പാക്കിസ്ഥാനിലാണ് എത്തിപ്പെട്ടതെന്ന് അഭിനന്ദന് മനസ്സിലാക്കുകയായിരുന്നു.
അഭിനന്ദന് ഉടന്ന തന്നെ തന്റെ പക്കലുണ്ടായിരുന്ന ചില രേഖകള്‍ കീറി വായില്‍ ഇട്ടു. തുടര്‍ന്ന് അഭിനന്ദന് പ്രദേശവാസികളുടെ അടുത്ത് നിന്നും ഓടി മാറുകയായിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ അഭിനന്ദനെ കല്ലെറിയുന്നുണ്ടായിരുന്നു. ഇവരെ ഓടിക്കാന്‍ വേണ്ടി അഭിനന്ദന് മറ്റ് ദിശകളിലേക്ക് വെടിവെക്കുകയായിരുന്നു.
അഭിനന്ദന്റെ പക്കല്‍ റിവോള്വറുണ്ടായിരുന്നത് സഹായകരമായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗ്രാമവാസികള്‍ക്ക് നേരെ വെടിവെക്കാതിരുന്നതും അഭിനന്ദനെ രക്ഷിച്ചു. ഇല്ലെങ്കില്‍ അവര്‍ അഭിനന്ദനെ കല്ലെറിഞ്ഞ് കൊന്നേനെയെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
മിഗ്-21 വിമാനമായിരുന്നു അഭിനന്ദന് ഓടിച്ചിരുന്നത്. ഈ വിമാനം കുറച്ച് നിമിഷങ്ങള്‍ കൂടി കേടുപാടുകള്‍ ഇല്ലാതെ ഓടിയിരുന്നെങ്കില്‍ അഭിനന്ദന് ഇന്ത്യയുടെ പ്രദേശത്ത് എത്താമായിരുന്നു.
Discussion about this post