ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പാക്കിസ്താന്.പാക്കിസ്ഥാന് വനംവകുപ്പാണ് പൈലറ്റിനെതിരെ എഫ്.ഐ.ആര് ഫയല്‍ ചെയ്തത്
ഖൈബര്‍-പക്തുങ്വാ പ്രവശ്യത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ വ്യാപകമായി മരങ്ങള്‍ നശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
” ഇന്ത്യന്‍ ജെറ്റുകള്‍ ബോംബാക്രമണം നടത്തിയപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട 19 തരം മരങ്ങളാണ് അതില്‍ തകര്‍ന്നതെന്ന് പാക് വനംവകുപ്പ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്കെതിരെ യു.എന്നിലും പരാതി നല്‍കാനാണ് പാക്കിസ്ഥാന്റെ നീക്കം.
‘വലിയ രീതിയിലുള്ള പാരിസ്ഥിതിക ആഘാതമാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ ഉണ്ടായത്. ഡസന്‍ കണക്കിന് പൈന്‍ മരങ്ങളാണ് നശിച്ചുപോയത്. യഥാര്‍ത്ഥത്തില്‍ പരിസ്ഥിതി ഭീകരതയാണ് സംഭവിച്ചത്”- പാക് കാലാവസ്ഥാവ്യതിയാന മന്ത്രി മാലിക് അമീന് പറഞ്ഞു.
ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ധുവും രംഗത്തെത്തി. നിങ്ങള്‍ തീവ്രവാദികളുടെ വേരറക്കുമെന്നാണോ അതോ മരങ്ങളുടെ വേരറക്കുമെന്നായിരുന്നോ പറഞ്ഞത്? എന്നായിരുന്നു സിദ്ധുവിന്റെ ചോദ്യം.
്#justicefortrees എന്ന പേരില്‍ പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കെതിരെ രോഷപ്രകടനം നടക്കുകയാണ്.
Discussion about this post