ശബരിമല വിഷയം രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുന്നത് നിരോധിക്കാന്‍ തനിക്ക് അധികാരമില്ലെന്ന വിശദീകരണവുമായി മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടിക്കാറാം മീണ. താനത്തരത്തിലുള്ള നിരോധനം നടത്തിയിട്ടില്ല. തനിക്ക് അതിന് അധികാരമില്ല. മതവിദ്വേഷമുണ്ടാക്കിയാല്‍ നടപടി സ്വീകരിക്കും തുടങ്ങിയ പെരുമാറ്റച്ചട്ടങ്ങളിലെ വാദങ്ങളാണ് താന്‍ മുന്നോട്ട് വച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ ടിക്കാറാം മീണ വ്യക്തമാക്കി. മറ്റുള്ള മതങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തുകയാണെങ്കില്‍ നടപടി സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന ടിക്കാറാം മീണയുടെ വാദത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു നിരോധനത്തിന് തനിക്ക് അവകാശമില്ലെന്ന വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രംഗത്തെത്തിയത്.
. ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ല എന്നും ഇക്കാര്യം നാളെ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമാക്കുമെന്നും ടിക്കറാം മീണ പറഞ്ഞു .
പെരുമാറ്റ ചട്ടം കര്‍ശനമായി നടപ്പാക്കും , ആരാധാനാലയങ്ങളെ രാഷ്ട്രീയ മത്സരത്തില്‍ നിന്നും ഒഴിവാക്കണം . വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നുണ്ടോ എന്നറിയാന്‍ കര്‍ശന പരിശോധന നടത്തുന്നതിനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ടിക്കറാം മീണ അറിയിച്ചു .
ശബരിമല യുവതിപ്രവേശനം സുപ്രീംക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് . അതിനെതിരെ നടക്കുന്ന പ്രചരണം ഫലത്തില്‍ സുപ്രീംകോടതിയുടെ വിധിയ്ക്ക് എതിരെയുള്ളതാവും . ദൈവം മതം ജാതി എന്നിവരെ പ്രചരണത്തിന്റെ ഭാഗമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന് എതിരെയാണ് എന്നും ടിക്കറാം മീണ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെതിരെ ബിജെപി നേതാവ്അഡ്വ.പി.കൃഷ്ണദാസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി . ഭരണാ ഘടനാ ചുമതല വഹിക്കേണ്ട സ്ഥാനത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഓഫിസർ നടത്തിയത് രാഷ്ട്രീയ പ്രസ്താവന യാണെന്നും. ഭരിക്കുന്ന പാര്‍ട്ടിയുടെ അഭിപ്രായത്തില്‍ പൊതുവിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഓഫീസര്‍ക്ക് പക്ഷപാതപരമായി തെരഞ്ഞെടുപ്പില്‍ ഇടപെടുവാനാകില്ലയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു .
Discussion about this post