ഇന്ത്യയുമായി ചർച്ചയ്ക്ക് താല്പര്യം എന്ന് വീണ്ടും ആവർത്തിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യയുമായി സൗദിയിൽ ചർച്ചകൾക്ക് താല്പര്യം എന്നാണ് ഷഹബാസ് പറയുന്നത്. നിഷ്പക്ഷ വേദിയെന്ന നിലയിലാണ് സൗദി തിരഞ്ഞെടുത്തത്.
നിർദേശം യാഥാർത്ഥ്യമായാൽ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സംഘത്തെ നയിക്കുമെന്നുംഷഹബാസ് ഷരീഫ് പറഞ്ഞു. കശ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽഊന്നിയാകും ചർച്ചയെന്നും ഇയാൾ പറയുന്നു.
വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും അതിനാല്‍ പാകിസ്താനുമായി ഇനി എന്തെങ്കിലുംചര്‍ച്ചയുണ്ടെങ്കില്‍ തീവ്രവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചുംമാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഭീകരതയും ചര്‍ച്ചകളുംഒരുമിച്ച് പോകില്ല. ഭീകരതയും വ്യാപാരവും ഒരുമിച്ച് നടക്കില്ല. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല. അതിനാല്‍ ഇനി പാകിസ്താനുമായി എന്തെങ്കിലും ചര്‍ച്ചകളുണ്ടെങ്കില്‍ അത് ഭീകരവാദത്തെക്കുറിച്ചുംപാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നാണ് മോദി പറഞ്ഞത്.
Discussion about this post