കായംകുളം വരിക്കോലി കട്ടച്ചിറ പള്ളികളില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഓര്‍ത്തഡോക്സ് സഭ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. തല്ക്കാലം സ്ഥിരം പൊലീസ് സംരക്ഷണത്തിന് ഉത്തരവിടുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പൊലീസിനെ സമീപിക്കാം.സര്‍ക്കാരിന് മധ്യസ്ഥത നടപടികള്‍ തുടരാം
വികാരിയുടെ അധികാരങ്ങള്‍ സുപ്രീം കോടതി പറഞ്ഞത് പോലെ തന്നെ എന്ന് ചൂണ്ടിക്കാട്ടിയ കോടതി 1934 ലെ ഭരണ ഘടന അനുസരിച്ചു ചുമതലയേറ്റ വികാരിക്ക് തുടരാമെന്നും അറിയിച്ചു.
യാക്കോബായ വിഭാഗത്തിന് ശവം അടയ്ക്കുന്നതിന് തടസ്സം ഉണ്ടാകില്ല. പള്ളികളില്‍ ഇരുവിഭാഗത്തിനും ശവം അടക്കാമെന്നും ഹൈക്കോടതി അറിയിച്ചു. പിറവം പള്ളി മധ്യസ്ഥത ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതി തള്ളി . സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്ന് കോടതിയ്ക്ക് പറയാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Discussion about this post